കെപിസിസി പുനസംഘടനയിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി രൂക്ഷം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷൻ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ളവർ പാർട്ടി പുനസംഘടനയിൽ അതൃപ്തരാണ്. ......
1200 തദ്ദേശ സ്ഥാപനങ്ങളിൽ 669 ഇടത്ത് പ്രസിഡന്റുമാരായി വനിതകൾ എത്തും.
ജില്ലാ പഞ്ചായത്തുകളിൽ ആറിടത്ത് വനിതകളും ഒരിടത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആളും പ്രസിഡന്റാകും. ഏതൊക്കെ സ്ഥാപനങ്ങളിലാണ് സംവരണമെന്നത് പിന്നീട് തീരുമാനിക്കും. ......
93.66 ആണ് ഇത്തവണത്തെ വിജയശതമാനം.
24.12 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി.
ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോള്‍ നമ്ബർ, ജനനത്തീയതി, സ്കൂള്‍ നമ്ബർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങള്‍ നല്കി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. ......
തലസ്ഥാനത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. ......
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്.
അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് ഇന്നലെ രാത്രി പോലീസ് പിടിച്ചെടുത്തത്.
സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.
14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ......
രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും. 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി കുമരകത്താവും താമസിക്കുക
ഇന്തോ-പാക്ക് സംഘർഷത്തെ തുടർന്ന് നേരത്തെ സന്ദർശനം മാറ്റി വച്ചിരുന്നു.
എന്നാൽ സംഘർഷ സാഹചര്യം അയയുകയും, വെടി നിർത്തൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രതി ശബരിമല അയ്യപ്പ ദർശനത്തിന് എത്തുന്നത്. ......